ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 184 പോയന്റ് നഷ്ടത്തില്‍ 31566ലും നിഫ്റ്റി 60 പോയന്റ് താഴ്ന്ന് 9852ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 589 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 906 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിപ്രോ, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലായപ്പോള്‍ എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.