മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 131.52 പോയിന്റ് ഉയര്‍ന്ന് 34865.10ലും നിഫ്റ്റി 40 പോയിന്റ് നേട്ടത്തില്‍ 10512.50ലുമാണ് ക്ലോസ് ചെയ്തത്.
ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഐടിസി, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 975 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്പിസിഎല്‍, ഗെയില്‍, വേദാന്ത, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ആക്‌സിസ് ബ്ങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.