മുംബൈ: കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 166 പോയിന്റ് നേട്ടത്തില്‍ 33516ലും നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 10077ലുംമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 928 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 492 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിങ്, ഫാര്‍മ ഓഹരികളാണ് മികച്ച നേട്ടത്തില്‍.
ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, സണ്‍ ഫാര്‍മ, റിലയന്‍സ്, സിപ്ല, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്