മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 143 പോയിന്റ് നേട്ടത്തില്‍ 34594ലിലും നിഫ്റ്റി 19 പോയിന്റ് ഉയര്‍ന്ന് 10603ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 857 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 445 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, വിപ്രോ, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ്, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.