സെന്‍സെക്‌സ് 228 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 228 പോയിന്റ് നേട്ടത്തില്‍ 37,319ലും നിഫ്റ്റി 74 പോയിന്റ് താഴ്ന്ന് 11,222ലുമാണ് ക്ലോസ് ചെയ്തത്.

സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, വേദാന്ത, ഇന്റസന്റ് ബാങ്ക്, റിലയന്‍സ്, എസ്ബിഐഎന്‍, ടാറ്റ മോട്ടോര്‍സ്, എല്‍റ്റി, ഐടിഎസ്, ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി, യെസ്ബാങ്ക്, മാരുതി, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ചസിഎല്‍ടെക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top