മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 373.06 പോയിന്റ് നേട്ടത്തില്‍ 35354.08ലും നിഫ്റ്റി 101.85 പോയിന്റ് ഉയര്‍ന്ന് 10628.60ലുമാണ് വ്യാപരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം ഉയര്‍ന്നതും അസംസ്‌കൃത എണ്ണവില താഴുന്നതുമാണ് വിപണിക്ക് കരുത്തായത്. ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു.
ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.