മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 69 പോയിന്റ് നേട്ടത്തില്‍ 35552ലും നിഫ്റ്റി 15 പോയിന്റ് ഉയര്‍ന്ന് 10802ലുാണ് വ്യാപാരം നടക്കുന്നത്.
സിപ്ല, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഐടിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.