സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു ; ഓഹരി വിപണി കരകയറി

മുംബൈ: സെന്‍സെക്‌സ് 242 പോയന്റ് നേട്ടത്തില്‍ 31,630ലും നിഫ്റ്റി 80 പോയന്റ് ഉയര്‍ന്ന് 9876ലും ഓഹരിവിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം.

ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, വേദാന്ത, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 1349 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 260 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top