ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 44.80 പോയന്റ് ഉയര്‍ന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തില്‍ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1419 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഗെയില്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നിവ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top