സെന്‍സെക്‌സ് 238 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 238 പോയിന്റ് താഴ്ന്ന് 35,149 ലും നിഫ്റ്റി 58 പോയിന്റ് താഴ്ന്ന് 10,628 ലുമാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധന വിപണിക്കു തിരിച്ചടിയായി.

നിഫ്റ്റി ഫാര്‍മ, പിഎസ്ഇ, റിയല്‍റ്റി, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ടാറ്റാ മൊട്ടോഴ്‌സ്, വിപ്രോ, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐടിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top