മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 292 പോയന്റ് ഉയര്‍ന്ന് 35,023ലും നിഫ്റ്റി 91 പോയന്റ് ഉയര്‍ന്ന് 10,335ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1288 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 378 ഓഹരികള്‍ നഷ്ടത്തിലുമാണ്. 81 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് സിപ്ല, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോ്ട്ടോര്‍കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എംആന്‍ഡ്എം, വിപ്രോ,ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ സൂചിക രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒന്നരശതമാനം ഉയരത്തിലാണ്.