മുംബൈ: റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 275.67 പോയിന്റ് ഉയര്‍ന്ന് 35,178.88ലും നിഫ്റ്റി 91.50 പോയിന്റ് നേട്ടത്തില്‍ 10684.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 963 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ലുപിന്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.