സെന്‍സെക്‌സ് 172 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 172 പോയിന്റ് ഉയര്‍ന്ന് 35,097ലും നിഫ്റ്റി 63 പോയിന്റ് നേട്ടത്തില്‍ 10,668ലുമാണ് വ്യാപാരം നടക്കുന്നത്.

സണ്‍ ഫാര്‍മ, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഐടിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടിസിഎസ്, വേദാന്ത, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top