സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 57 പോയന്റ് ഉയര്‍ന്ന് 36731ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 10823ലുമാണ് വ്യാപാരം തുടങ്ങിയത്.

ഇന്‍ഡസന്റ് ബാങ്ക്, എസ്ബിഐ, ടാറ്റാ സ്റ്റീല്‍,ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ് സി ബാങ്ക്, എല്‍റ്റി, ഐസിഐസി ബാങ്ക്, ഒഎന്‍ജിസി, കൊടക് ബാങ്ക്, റിലയന്‍സ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, മാരുതി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

Top