സെന്‍സെക്‌സ് 318 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ തുടക്കം. രൂപയുടെ മൂല്യതകര്‍ച്ചയും വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും ഓഹരി സൂചികകളെ നഷ്ടത്തിലേക്കെത്തിച്ചത്. സെന്‍സെക്‌സ് 318 പോയിന്റ് താഴ്ന്ന് 37768ലും നിഫ്റ്റി 96 പോയിന്റ് നഷ്ടത്തില്‍ 11418ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top