മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 95 പോയിന്റ് നഷ്ടത്തില്‍ 35796ലും നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 10755ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.