സെന്‍സെക്‌സ് 146 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: പുതുവത്സര ദിനത്തിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 146 പോയിന്റ് താഴ്ന്ന് 36108ലും നിഫ്റ്റി 65 പോയിന്റ് നഷ്ടത്തില്‍ 10,844ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബാങ്ക് നിഫ്റ്റിയും മിഡ്ക്യാപ് സൂചികയും നഷ്ടത്തിലാണ്. വാഹനം, ലോഹം, ഫാര്‍മ ഓഹരികളും നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 241 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 210 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എന്‍ടിപിസി, വിപ്രോ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top