മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 279 പോയിന്റ് ഉയര്‍ന്ന് 33,586ലും നിഫ്റ്റി 88 പോയിന്റ് നേട്ടത്തില്‍ 10,315ലുമാണ് വ്യാപാരം നടക്കുന്നത്. മികച്ച യുഎസ് ജോബ് റിപ്പോര്‍ട്ട് പുറത്തുവന്നത് ഏഷ്യന്‍ വിപണികള്‍ക്ക് കരുത്ത് നല്‍കിയിരുന്നു.
നിഫ്റ്റി മിഡ് ക്യാപ് സൂചിക 160 പോയിന്റും നിഫ്റ്റി ബാങ്ക് 121 പോയിന്റും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 1218 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 439 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടിസി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, വേദാന്ത, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.
എസ്ബിഐ, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റസ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.