സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായി അഞ്ചാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 511.34 പോയന്റ് നേട്ടത്തില്‍ 37930.33ലും നിഫ്റ്റി 140.10 പോയന്റ് ഉയര്‍ന്ന് 11162.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവര്‍ഗ്രിഡ്, ഐഒസി, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top