സെന്‍സെക്സ് 65 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 65 പോയന്റ് നേട്ടത്തില്‍ 37937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 11,167ലുമാണ് വ്യാപാരം ആരംഭിച്ചത്.

സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, യുപിഎല്‍, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ബ്രിട്ടാനിയ, എല്‍ആന്‍ഡ്ടി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആന്‍ഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top