സെന്‍സെക്സ് 268.95 പോയന്റ് ഉയര്‍ന്നു ; നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 268.95 പോയന്റ് ഉയര്‍ന്ന് 38,140.47ലിലും നിഫ്റ്റി 82.90 പോയന്റ് നേട്ടത്തില്‍ 11215.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top