സെന്‍സെക്സ് 35 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 35 പോയന്റ് താഴ്ന്ന് 38,093ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11176ലുമെത്തി.

ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്സിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, യുപിഎല്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ടിസിഎസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, നെസ് ലെ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top