മുംബൈ : സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. 558.22 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 1.47ശതമാനമുയര്‍ന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയര്‍ന്ന് 11,300.50ലും.
അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഭാരതി ഇന്‍ഫ്രടെല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.