സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വപണിക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 421.82 പോയന്റ് നഷ്ടത്തില്‍ 38071.13ലും നിഫ്റ്റി 97.60 പോയന്റ് താഴ്ന്ന് 11202.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Top