സെന്‍സെക്സ് 253 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 253 പോയന്റ് നേട്ടത്തില്‍ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, സിപ്ല, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, യുപിഎല്‍, ടെക് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബിപിസിഎല്‍, ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്‍ഡാല്‍കോ, റിലയന്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top