സെന്‍സെക്സ് 335 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 335.06 പോയന്റ് നഷ്ടത്തില്‍ 37736.07ലും നിഫ്റ്റി 100.70 പോയന്റ് താഴ്ന്ന് 11102.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിപിസിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, വിപ്രോ, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top