സെന്‍സെക്സ് 667 പോയന്റ് താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വില്പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 667.29 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 36,939.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.90 പോയന്റ് താഴ്ന്ന് 10,891.60ലുമെത്തി.

യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ലോഹം ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Top