മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരുന്നതിനെതുടര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 362.12 പോയന്റ് ഉയര്‍ന്ന് 38025.45ലുംനിഫ്റ്റി 98.50 പോയന്റ് നേട്ടത്തില്‍ 11200.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ശ്രീസിമെന്റ്, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, എംആന്‍ഡ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.