സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 96 പോയിന്റ് നേട്ടത്തില്‍ 35238ലും നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 10594ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 611 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഐഒസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, എസ്ബിഐ, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top