സെന്‍സെക്സ് 15.12 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 15.12 പോയന്റ് ഉയര്‍ന്ന് 38,040.57ലും നിഫ്റ്റി 13.80 പോയന്റ് നേട്ടത്തില്‍ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടൈറ്റാന്‍ കമ്പനി, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഐഒസി, വിപ്രോ, എല്‍ആന്‍ഡ്ടി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top