സെന്‍സെക്സ് 303 പോയന്റ് ഉയര്‍ന്ന് ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex

മുംബൈ: ഓഹരി വിപണിയില്‍ മികച്ചനേട്ടത്തോടെ തുടക്കം. നിഫ്റ്റി 11,350 നിലവാരത്തിലെത്തി. സെന്‍സെക്സ് 303 പോയന്റ് നേട്ടത്തില്‍ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ശ്രീ സിമെന്റ്സ്, ടൈറ്റന്‍ കമ്പനി, സിപ്ല, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top