സെന്‍സെക്സ് 132 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 132 പോയന്റ് നേട്ടത്തില്‍ 38502ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്.

ഹിന്‍ഡാല്‍കോ, യുപിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, എസ്ബിഐ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഐടിസി, മാരുതി സുസുകി, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഗ്രാസിം, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

Top