സെന്‍സെക്സ് 151 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 151 പോയന്റ് നേട്ടത്തില്‍ 38029ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11230ലുമാണ് വ്യാപാരം നടക്കുന്നത്.

സീ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, യുപിഎല്‍, ഐടിസി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

Top