സെന്‍സെക്‌സ് 173 പോയന്റ് ഉയര്‍ന്നു ; ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 173 പോയന്റ് നേട്ടത്തില്‍ 38,050.78ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 11,247.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്‍ടിപിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍.

എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top