സെന്‍സെക്‌സ് 86 പോയന്റ് ഉയര്‍ന്നു ; നിഫ്റ്റി 11,400ന് മുകളില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 86 പോയന്റ് നേട്ടത്തില്‍ 38,614.79ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 11,408.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1651 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 926 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ബജാജ് ഓട്ടോ, നെസ് ലെ, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ സൂചികകളാണ് നഷ്ടമുണ്ടാക്കിയത്.

Top