സെന്‍സെക്‌സ് 575 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ കനത്ത നഷ്ടം

മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 575 പോയിന്റ് നഷ്ടത്തില്‍ 35098ലും നിഫ്റ്റി 175 പോയിന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്.

ഗെയില്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍മാത്രമാണ് നേട്ടത്തില്‍.

ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ാൊഹരികള്‍ നഷ്ടത്തിലുമാണ്.

Top