സെന്‍സെക്‌സ് 14 പോയിന്റ് ഉയര്‍ന്ന് നേരിയ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 14 പോയിന്റ് ഉയര്‍ന്ന് 39069ലും നിഫ്റ്റി 12 പോയിന്റ് നേട്ടത്തില്‍ 11738ലുമാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മാരുതി സുസുകി, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top