സെന്‍സെക്സ് 46 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 46 പോയിന്റ് നഷ്ടത്തില്‍ 35644ലും നിഫ്റ്റി 13 പോയിന്റ് താഴ്ന്ന് 10807ലുമാണ് വ്യാപാരം നടക്കുന്നത്.

ലുപിന്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഒഎന്‍ജിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഹീറോമോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Top