മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാമത്തെ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 173 പോയിന്റ് ഉയര്‍ന്ന് 38774ലും നിഫ്റ്റി 37 പോയിന്റ് നേട്ടത്തില്‍ 11635ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബാരതി എയര്‍ടെല്‍, ടിസിഎസ്, യെസ് ബാങ്ക്, എസ്ബിഐഎന്‍, വേദാന്ത, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്ദു യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ടാറ്റമോട്ടോര്‍സ്, ഹീറോ മോട്ടോകോപ്, ഇന്‍ഫോസിസ്, ഐടിസി, മാരുതി, ഏഷ്യന്‍പെയിന്റ്‌സ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, സണ്‍ഫാര്‍മ, റിലയന്‍സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നാ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.