മുംബൈ: സെന്‍സെക്‌സ് 157 പോയിന്റ് താഴ്ന്ന് 37632ലും നിഫ്റ്റി 44 പോയിന്റ് നഷ്ടത്തില്‍ 11315 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 890 ഓഹരികള്‍ നഷ്ടത്തിലുമാണ്.
യെസ് ബാങ്ക്, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഗ്രാസിം, ഗെയില്‍, സിപ്ല, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, വിപ്രോ, ഐഒസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.