സെന്‍സെക്‌സ് 190 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്ന് 37583ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തില്‍ 11300ലുമാണ് വ്യാപാരം ആരംഭിച്ചത്.

യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഇന്റസന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊടക് ബാങ്ക്, റിലയന്‍സ്, മാരുതി, ടിസിഎസ്, ഐടിസി, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ്, പവര്‍ഗ്രിഡ്, എച്ചസിഎല്‍ടെക്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top