മുംബൈ: സെന്‍സെക്സ് 500ഓളം പോയിന്റ് കുതിച്ചുയര്‍ന്നു. നിഫ്റ്റിയാകട്ടെ ദിനവ്യാപാരത്തില്‍ 11,300 തിരിച്ചുപിടിച്ചു.
സെന്‍സെക്സ് 537.29 പോയിന്റ് ഉയര്‍ന്ന് 37930.77ലും നിഫ്റ്റി 150.10 പോയിന്റ് നേട്ടത്തില്‍ 11407.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്‍ഡാല്‍കോ, സിപ്ല, ഐഒസി, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.