മുംബൈ: ഓഹരി വിപണിയില്‍ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 383 പോയിന്റ് താഴ്ന്ന് 38969ലും നിഫ്റ്റി 119 പോയിന്റ് നഷ്ടത്തില്‍ 11709 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോര്‍സ്, ഇന്റസന്റ് ബാങ്ക്, മാരുതി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, പവര്‍ഗ്രിഡ്, ഹീറോ മോട്ടോര്‍കോപ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എ്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.