മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 156 പോയിന്റ് ഉയര്‍ന്ന് 39126ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 11742 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിപിസിഎല്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.