സെന്‍സെക്‌സ് 140 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 140 പോയിന്റ് ഉയര്‍ന്ന് 39110ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 11737 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്റസന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഒഎന്‍ജിസി, എച്ചഡിഎഫ്‌സി, വേദാന്ത, എല്‍റ്റി, കൊടക് ബാങ്ക്, മാരുതി , ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികല്‍ നേട്ടത്തിലായിരുന്നു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത്.

Top