മുംബൈ: എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച വിജയത്തെതുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 245 പോയിന്റ് നേട്ടത്തില്‍ 39056ലും നിഫ്റ്റി 68 പോയിന്റ് ഉയര്‍ന്ന് 11725ലുമാണ് വ്യാപാരം നടക്കുന്നത്.
ഐഒസി, ബിപിസിഎല്‍, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, സിപ്ല, വേദാന്ത, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.