സെന്‍സെക്സ് 248 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 248 പോയിന്റ് നേട്ടത്തില്‍ 39683ലും നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്ന് 11924ലുമാണ് ക്ലോസ് ചെയ്തത്.

ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എന്‍ടിപിസി, ഐഒസി, എല്‍റ്റി, ആക്‌സിസ് ബാങ്ക്, എസ്ബിഐ,എച്ചഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്റസന്റ് ബാങ്ക്, റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, മാരുതി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോര്‍കോപ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top