സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്ന് 40085ലും നിഫ്റ്റി 76 പോയിന്റ് നേട്ടത്തില്‍ 12022ലുമാണ് വ്യാപാരം നടക്കുന്നത്.

കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്. ഇന്റസന്റ് ബാങ്ക്, ബാരതി എയര്‍ടെല്‍, യെസ് ബാങ്ക്, വേദാന്ത, എല്‍റ്റി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോര്‍സ്, മാരുതി, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോ കോപ്, ഐടിസി, റിലയന്‍സ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എം ആന്റ് എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top