സെന്‍സെക്‌സ് 86 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 86 പോയിന്റ് നേട്ടത്തില്‍ 39615ലും നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 11870ലുമാണ് ക്ലോസ് ചെയ്തത്.

ഇന്റസന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എം ആന്റ് എം, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, റിലയന്‍സ്, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, മാരുതി, ഹീറോ മോട്ടോര്‍കോപ്, ടാറ്റ മോട്ടോര്‍സ്, കൊടക് ബാങ്ക്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top