സെന്‍സെക്‌സ് 168 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 168 പോയിന്റ് നേട്ടത്തില്‍ 39784ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 11922ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍റ്റി, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, വേദാന്ത, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, മാരുതി, ഏഷ്യന്‍പെയിന്റ്‌സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹീറോ മോട്ടോകോപ്, എച്ച്ഡിഎഫ്‌സി, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top